കീം റാങ്കിങിനുള്ള നോർമലൈസേഷൻ മാനദണ്ഡങ്ങളിൽ അതൃപ്തി; പുനഃപരിശോധന വേണമെന്ന് വിദ്യാർഥികൾ
സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് ഉയർന്ന റാങ്കുകൾ നഷ്ടമായതിനെ തുടർന്നാണ് ആവശ്യം
കോഴിക്കോട്: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിങിനുള്ള നോർമലൈസേഷൻ മാനദണ്ഡങ്ങളിൽ പുനഃപരിശോധന വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് ഉയർന്ന റാങ്കുകൾ നഷ്ടമായതിനെ തുടർന്നാണ് ആവശ്യം ഉയർന്നത്. ഈ വർഷം നോർമലൈസേഷനിൽ 27 മാർക്ക് നഷ്ടമായതാണ് സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് പ്രതികൂലമായത്.
ഇത്തവണ പ്രതീക്ഷിച്ചതിനേക്കാൾ 3000 മുതൽ 5000 റാങ്ക് വരെയാണ് കുറഞ്ഞത്. ഇത് വലിയ നിരാശയാണ് വിദ്യാർഥികളിലുണ്ടാക്കിയത്. പ്രവേശന പരീക്ഷക്ക് ലഭിച്ച മാർക്കിനൊപ്പം പ്ലസ്ടുവിലെ കണക്ക്, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളുടെ മാർക്ക് കൂടി പരിഗണിച്ചാണ് എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇതോടൊപ്പം വിവിധ സിലബസുകളിൽ പഠിച്ച വിദ്യാർഥികളുടെ പ്ലസ്ടുവിന് ലഭിച്ച മാർക്ക് നോർമലൈസേഷൻ ചെയ്യുന്നതോടെ സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികളുടെ റാങ്ക് വീണ്ടും കുറയുകയാണുണ്ടായത്.
നിലവിലെ നോർമലൈസേഷൻ മാനദണ്ഡങ്ങളാണ് ഈ സ്ഥിതിയുണ്ടാക്കിയത്. ഇതിൽ മാറ്റമുണ്ടാക്കണെമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
Adjust Story Font
16