സ്വകാര്യ ബസുകളുടെ ദൂരപരിധി: സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് നല്‍കാം

എറണാകുളം: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥയിൽ സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി. 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ വിജ്ഞാപനമെന്നും കോടതി നിരീക്ഷിച്ചു. 2020 സെപ്റ്റംബറിലാണ് 140 കിലോമീറ്ററിലധികം ദൂരത്തേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് മാത്രം പെർമിറ്റ് അനുവദിക്കുന്ന സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്. പിന്നീട് സമയപരിധി കഴിഞ്ഞ് കരട് അന്തിമമാക്കിയത് ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിച്ചത്.
Next Story
Adjust Story Font
16