2018ലെ പ്രളയ ദുരിതാശ്വാസ തുകയുടെ വിതരണം ഇതുവരെ പൂർത്തിയായില്ല; കോഴിക്കോട് മാത്രം ധനസഹായം കിട്ടാനുള്ളത് രണ്ടായിരത്തോളം പേർക്ക്
വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക്, കോഴിക്കോട് കളക്ടറേറ്റിലെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
കോഴിക്കോട്: 2018ലെ പ്രളയ ദുരിതാശ്വാസ തുകയുടെ വിതരണം ഇതുവരെ പൂർത്തിയായില്ലെന്ന് വിവരാവകാശ രേഖ. കോഴിക്കോട് ജില്ലയിൽ മാത്രം 2015 പേർക്ക് ഇനിയും ധനസഹായം ലഭിക്കാനുണ്ട്.
കൊച്ചി സ്വദേശിക്ക് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
കോഴിക്കോട് ജില്ലയിൽ 30,052 പേർക്കുള്ള സഹായമാണ് ഇതുവരെ വിതരണം ചെയ്തത്. 2015 പേർക്ക് ഇനിയും സഹായം ലഭിക്കാനുണ്ട്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക്, കോഴിക്കോട് കളക്ടറേറ്റിലെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സെപ്തംബർ 30ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രളയം കഴിഞ്ഞ് ആറ് വർഷമായിട്ടും ധന സഹായ വിതരണം പൂർത്തിയാകാത്തത് സർക്കാരിൻ്റെ അനാസ്ഥയാണ് സൂചിപ്പിക്കുന്നത് എന്നാണ് വിവരാവകാശ പ്രവർത്തകർ പറയുന്നത്.
Watch Video Report
Next Story
Adjust Story Font
16