Quantcast

വെള്ളായണി മുങ്ങിമരണം: ജില്ലാ കലക്ടർ അന്വേഷിക്കും, വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന്

ഇന്നലെ കായലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

MediaOne Logo

Web Desk

  • Published:

    27 Jan 2024 1:45 AM GMT

Three students drowned in Vellayani lake
X

തിരുവനന്തപുരം: വെള്ളായണി കായലിൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി. ജില്ലാ കലക്ടറോടാണ് അന്വേഷിക്കാൻ നിർദേശം നൽകിയത്. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥികളായ മുകുന്ദനുണ്ണി(19), ഫെർഡിനാൻ(19), ലിബിനോൺ(20) എന്നിവരാണ് ഇന്നലെ മുങ്ങിമരിച്ചത്. കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. വിഴിഞ്ഞം, വെട്ടുകാട് സ്വദേശികളാണിവർ.

നാലുപേരടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെയാണ് വെള്ളായണി കായലിൽ കുളിക്കാനെത്തിയത്. കായലിലെ വെച്ചാമൂല എന്ന പ്രദേശത്തായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കരയ്ക്ക് നിന്ന വിദ്യാർത്ഥിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നതും ഒഴുക്കിൽപ്പെട്ടവരെ കരയ്ക്ക് കയറ്റുന്നതും. എന്നാൽ, കരയ്‌ക്കെത്തിച്ചപ്പോഴേക്കും മൂവരും മരിച്ചിരുന്നു.

Summary: The district collector will investigate the drowning incident of students in Thiruvananthapuram's Vellayani lake

TAGS :

Next Story