സംസ്ഥാന ബിജെപിയിൽ ജില്ലാ ഘടകങ്ങൾ വിഭജിക്കും; തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ലാ ഘടകങ്ങളാണ് വിഭജിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ ജില്ലാ ഘടകങ്ങൾ വിഭജിക്കാൻ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മാറ്റം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ലാ ഘടകങ്ങളാണ് വിഭജിക്കുന്നത്. ഈ ജില്ലകളിൽ മൂന്നും മറ്റു 11 ജില്ലകളിൽ രണ്ടു ജില്ലാ പ്രസിഡൻ്റുമാരും ഉണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് സമഗ്രമായ മാറ്റത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ സീറ്റ് നേടി ഭരണം ഉറപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് ബിജെപി നീങ്ങുന്നത്. ജില്ലാ ഘടകങ്ങളിലെ വിഭജനം നടന്നാൽ ജില്ലാ പ്രസിഡൻ്റുമാരുടെ എണ്ണം 31-ആയി ഉയരും.
Next Story
Adjust Story Font
16