Quantcast

കോഴിക്കോട് യുവാവിന്റെ ദുരൂഹമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

പോസ്റ്റ്‌മോർട്ടം കാമറയിൽ പകർത്തും

MediaOne Logo

Web Desk

  • Updated:

    2022-04-27 06:09:31.0

Published:

27 April 2022 6:05 AM GMT

കോഴിക്കോട് യുവാവിന്റെ ദുരൂഹമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും
X

കോഴിക്കോട്: ചെറുവണ്ണൂരിൽ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ. പോസ്റ്റ്‌മോർട്ടം കാമറയിൽ പകർത്തും. ഇൻക്വസ്റ്റ് നടപടികൾ ആർഡിഒ യുടെ സാന്നിധ്യത്തിൽ നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചെന്നും കമ്മീഷണർ പറഞ്ഞു.

ഇന്നലെ രാത്രി ഒമ്പതോടെയാണ് നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. രാത്രി ഒമ്പതരക്കാണ് വഴിയരികിൽ അത്യസന്ന നിലയിൽ കണ്ട ജിഷ്ണുവിനെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയത്. ജിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന സമയത്ത് പൊലീസ് ഉണ്ടായിരുന്നില്ല എന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് അറിയിച്ചു. കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിഷ്ണുവിന്റെ വീട്ടിൽ എത്തിയിരുന്നു ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാൽ വിളിപ്പിക്കുകയായിരുന്നു. എന്നാൽ ജിഷ്ണുവിനെ ഇതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story