"റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് ശരിയായില്ല"; സിപിഎം പാളയം ഏരിയ കമ്മിറ്റിക്ക് വിമർശനവുമായി ജില്ലാ സെക്രട്ടറി
മറ്റ് സ്ഥലങ്ങൾ കണ്ടുപിടിച്ച് സ്റ്റേജ് കെട്ടാമായിരുന്നെന്നും വിമർശനം
തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സിപിഎം നടപടിയിൽ പാളയം ഏരിയ കമ്മിറ്റിക്ക് വിമർശനവുമായി പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയി. റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി അതുവഴി അനാവശ്യവിവാദം ഉണ്ടാക്കുകയാണ് ചെയ്തതെന്നും പറഞ്ഞു. മറ്റ് സ്ഥലങ്ങൾ കണ്ടുപിടിച്ച് സ്റ്റേജ് കെട്ടാമായിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
ജില്ലാ സമ്മേളനത്തിലെ ചർച്ചക്ക് മറുപടി പറയുമ്പോഴാണ് പാളയം വി. ജോയി ഏരിയ കമ്മിറ്റിയെ വിമർശിച്ചത്.
ഇതിനിടെ വാദമായ വഞ്ചിയൂർ സിപിഎം സമ്മേളനത്തിന് സ്റ്റേജിന് കാലുകൾ നാട്ടിയത് റോഡ് കുത്തിപ്പൊളിച്ചെങ്കിൽ കേസ് വേറെയാകുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് തടഞ്ഞാണ് ജോയിന്റ് കൗൺസിലിന്റെ സമരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ഹൈക്കോടതിയിൽ ഡിജിപി വിശദീകരണം നൽകി.
പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നെന്ന് പറഞ്ഞ ഡിജിപി സംഭവം അറിഞ്ഞ ഉടൻ തന്നെ ഇടപെട്ടെന്നും സംഘാടകർക്കെതിരെ കേസെടുത്തെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിലെ ജോയിന്റ് കൗൺസിൽ പരിപാടിക്കെതിരെയും കേസെടുത്തെന്ന് ഡിജിപി പറഞ്ഞു.
തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയ സമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹരജി നൽകിയത്.
Adjust Story Font
16