ആലപ്പുഴ സിപിഎമ്മിലെ ഭിന്നത: അന്വേഷണ കമ്മിഷൻ അംഗങ്ങൾ ജില്ലയിലെത്തി
സമ്മേളന കാലത്തെ വിഭാഗീയതയിലും അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങളിലും കമ്മിഷൻ വിവരങ്ങൾ തേടും
ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ പാർട്ടി അന്വേഷണ കമ്മീഷൻ അംഗങ്ങൾ ജില്ലയിൽ എത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി പി രാമക്യഷ്ണൻ, പി കെ.ബിജു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
പാർട്ടി സമ്മേളന കാലത്ത് വലിയ വിഭാഗീയതയാണ് ആലപ്പുഴ സിപിഎമ്മിലുണ്ടായിരുന്നത്. ആലപ്പുഴ സൗത്ത്,നോർത്ത് ഏരിയ കമ്മിറ്റി, കുട്ടനാട്, തകഴി, പഹരിപ്പാട് തുടങ്ങിയ ഏരിയ കമ്മിറ്റികളിലൊക്കെ വലിയ വിഭാഗീയത സമ്മേളന കാലത്തുണ്ടായിരുന്നു. സമ്മേളനം നിർത്തി വയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായി. ഈ ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വത്തിൽ പരാതി പോവുകയും പരാതി അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്. അടുത്ത കാലത്തായി കുട്ടനാട്ടിലും വലിയ രീതിയിൽ പ്രശ്‌നങ്ങളുണ്ട്. ഇവിടെ മാത്രം 289 പേരാണ് പാർട്ടി വിട്ട് പോകുന്നുവെന്ന് കാട്ടി കത്ത് നൽകിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം സംസ്ഥാന നേതൃത്വം ഇടപെട്ട് തുടങ്ങുകയും ചെയ്തിരുന്നു.
പഴയ സമ്മേളന കാലത്തെ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനാണ് ഇന്ന് കമ്മിഷൻ എത്തിയിരിക്കുന്നത്. സമ്മേളന കാലത്തെ വിഭാഗീയതയിലും അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങളിലും വിവരങ്ങൾ തേടും.
Adjust Story Font
16