Quantcast

ദിവ്യയുടെ വിമർശനം സദുദ്ദേശ്യപരം, യാത്രയയപ്പ് ചടങ്ങിലെ വിമർശനം ഒഴിവാക്കണമായിരുന്നു; സിപിഎം

അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇന്ന് രാവിലെയാണ് കണ്ണൂരിൽ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-10-15 12:38:34.0

Published:

15 Oct 2024 10:08 AM GMT

ദിവ്യയുടെ വിമർശനം സദുദ്ദേശ്യപരം, യാത്രയയപ്പ് ചടങ്ങിലെ വിമർശനം ഒഴിവാക്കണമായിരുന്നു; സിപിഎം
X

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ വിമർശനം സദുദ്ദേശ്യപരമാണെന്ന് സിപിഎം. യാത്രയയപ്പ് ചടങ്ങിലെ വിമർശനം ഒഴിവാക്കണമായിരുന്നു എന്നും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ്‌ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യാത്രയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ, ഇന്ന് രാവിലെയാണ് കണ്ണൂരിൽ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഐ(എം) ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഐ(എം) പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story