പട്ടാമ്പി കോളേജിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി; പൊലീസ് കേസെടുത്തു
പരിപാടികൾക്ക് അമ്പതിലേറെ പേർ ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പാലക്കാട് പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി. അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാർട്ടി നടന്നത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 500 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.
പരിപാടികൾക്ക് അമ്പതിലേറെ പേർ ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ നൂറ് പേർക്ക് മാത്രമെ അനുമതി നൽകിയിട്ടുള്ളുവെന്നും അധ്യാപകർ ഇടപെട്ട് പരിപാടി നിർത്തിവെപ്പിച്ചുവെന്നും കോളേജ് പ്രിൻസിപ്പാൾ വിശദീകരിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല. രാവിലെ ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിൻസിപ്പാൾ സുനിൽ ജോൺ പ്രതികരിച്ചു.
സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയതിനാണ് പട്ടാമ്പി പോലീസ് കേസെടുത്തത്.പ്രിൻസിപ്പാൾ, അധ്യാപകർ ,വിദ്യാർഥികൾ എന്നിവർക്കെതിരെയാണ് കേസ്. പാലക്കാട് ജില്ലയിൽ 31ന് മുകളിലാണ് ടി പി ആർ നിരക്ക്.
Adjust Story Font
16