Quantcast

ഡി.എല്‍.എഡ് പരീക്ഷക്ക് കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതായി പരാതി

ഒന്നാം സെമസ്റ്ററിലെ സൈക്കോളജി പരീക്ഷയുടെ ചോദ്യപേപ്പറാണ് ആവർത്തിച്ചത്

MediaOne Logo

Web Desk

  • Updated:

    10 Jun 2022 1:41 AM

Published:

10 Jun 2022 1:40 AM

ഡി.എല്‍.എഡ് പരീക്ഷക്ക് കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതായി പരാതി
X

മലപ്പുറം: ഡി.എല്‍.എഡ് പരീക്ഷക്ക് കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതായി പരാതി. ഒന്നാം സെമസ്റ്ററിലെ സൈക്കോളജി പരീക്ഷയുടെ ചോദ്യപേപ്പറാണ് ആവർത്തിച്ചത്. കഴിഞ്ഞ മാസം നവംബറിൽ നടന്ന സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപ്പേപ്പർ ആണ് കഴിഞ്ഞ ദിവസത്തെ പരീക്ഷയ്ക്കും ഉപയോഗിച്ചത്.

പ്രൈമറി സ്കൂൾ അധ്യാപക യോഗ്യതാ കോഴ്സായ ഡിപ്ലോമ ഇൻ എലിമെന്‍ററി എജ്യുക്കേഷൻ ഒന്നാം സെമസ്റ്റർ പരീക്ഷക്കാണ് ചോദ്യപേപ്പർ ആവർത്തിച്ചത്. വിദ്യാഭ്യാസ മനശാസ്ത്രം -സിദ്ധാന്തവും പ്രയോഗവും എന്ന പരീക്ഷയ്ക്ക് പഴയ ചോദ്യപ്പേപ്പർ അതേപടി ഉപയോഗിചെന്നാണ് പരാതി. പരീക്ഷാ ഹാളിൽവച്ചു തന്നെ പല വിദ്യാർഥികൾക്കും സംശയം തോന്നിയിരുന്നു. ഹാളിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അധ്യാപകരോട് സംശയം പങ്ക് പങ്കുവച്ചതോടെയാണ് 2020-22 ബാച്ച് വിദ്യാർഥികളുടെ സപ്ലിമെന്‍ററി പരീക്ഷയ്ക്ക് ഉപയോഗിച്ച ചോദ്യപ്പേപ്പർ ആണെന്നുറപ്പായത് .

ചോദ്യപേപ്പർ ആവർത്തിച്ചതോടെ പരീക്ഷ വീണ്ടും നടത്തേണ്ടി വരുമെന്നാണ് അധികൃതർ വിദ്യാർഥികൾക്ക് നൽകിയ മറുപടി.എന്നാൽ അധികൃതരുടെ വീഴ്ചക്ക് പരീക്ഷ വീണ്ടുമെഴുതാനാവില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. എസ്‌.സി.ഇ.ആർ.ടിയാണ് ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുന്നത്. ചോദ്യങ്ങളിൽ സമാനത വരാറുണ്ടെങ്കിലും ചോദ്യപേപ്പർ തന്നെ ആവർത്തിക്കുന്നത് ആദ്യമായാണെന്നാണ് ‌ ആക്ഷേപം . ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്.



TAGS :

Next Story