മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി ഹൈക്കോടതി തള്ളി
സ്മാരകം അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദം തള്ളിയ കോടതി ഹരജിയിൽ പൊതുതാൽപര്യമില്ലെന്നും നിരീക്ഷിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സ്മാരകം പൊളിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സ്മാരകം അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദം തള്ളിയ കോടതി ഹരജിയിൽ പൊതു താൽപര്യമില്ലെന്നും സ്വകാര്യ താൽപര്യം മാത്രമാണെന്നും നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് നിതിൻ ജംദർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം. 2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവർത്തകനും മഹാരാജാസ് കോളേജിലെ വിദ്യാർഥിയുമായ അഭിമന്യു കൊല്ലപ്പെടുന്നത്. അഭിമന്യൂ കൊല്ലപ്പെട്ട് ഒരു വർഷത്തിനു ശേഷമാണ് എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ സ്മാരകം നിർമിച്ചത്.
Next Story
Adjust Story Font
16