Quantcast

യുഡിഎഫ് വിട്ട് മുസ്‌ലിം ലീഗ് എൽഡിഎഫിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നില്ല: മുഖ്യമന്ത്രി

ലീഗ് പ്രധാന ഭാഗമായിരിക്കുന്ന ഒന്നിൽ നിന്ന് അവർ മാറിപ്പോകുമെന്ന് കരുതുന്നുണ്ടോ എന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-02-02 13:24:36.0

Published:

2 Feb 2023 12:31 PM GMT

Pinarayi Vijayan Muslim league
X

തിരുവനന്തപുരം: യുഡിഎഫ് വിട്ട് മുസ്‌ലിം ലീഗ് എൽഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് പ്രധാന ഭാഗമായിരിക്കുന്ന ഒന്നിൽ നിന്ന് അവർ മാറിപ്പോകുമെന്ന് കരുതുന്നുണ്ടോ എന്നും മുഖ്യമന്ത്രി സഭയിൽ ചോദിച്ചു.

"യുഡിഎഫിലെ പ്രധാനഭാഗം കോൺഗ്രസും ലീഗുമാണ്. ഇതിലേതെങ്കിലുമൊന്ന് ഇല്ലാതായാൽ യുഡിഎഫ് ഇല്ലാതാകില്ലേ. ലീഗ് പ്രധാനഭാഗമായിരിക്കുന്ന ഒന്നിൽ നിന്ന് ലീഗ് മാറിപ്പോകുമെന്ന് കേരളത്തിലാരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ?" മുഖ്യമന്ത്രി ചോദിച്ചു.

നന്ദി പ്രമേയ ചർച്ച നടക്കുന്നതിനിടയിൽ കുർക്കോളി മൊയ്തീൻ എംഎൽഎ ചില പരാമർശങ്ങൾ നിയമസഭയിൽ നടത്തിയിരുന്നു. 1977ലേത് പോലെ സിപിഎം എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമാകണം എന്നായിരുന്നു പരാമർശം. ഇതിന് മറുപടിയെന്നോണമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

മുസ്ലിം ലീഗിനെ പ്രശംസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നടപടിയിൽ സിപിഐ അടക്കം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിവാദങ്ങൾ കെട്ടിടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ലീഗുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വിശദീകരിച്ചത്.

ഭാരത് ജോഡോയുടെ സമാപനത്തിൽ പങ്കെടുക്കണ്ട എന്ന തീരുമാനം കേരള ഘടകത്തിന്റെതല്ലെന്നും പിബിയുടേത് ആണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിച്ചപ്പോൾ മിണ്ടാതിരുന്ന യുഡിഎഫിനെതിരായ കുറ്റവിചാരണയായിരിക്കും പാർലമെൻറ് തെരഞ്ഞെടുപ്പെന്നും ആ ജനരോക്ഷത്തിൽ പ്രതിപക്ഷം കരിയില പോലെ പറന്നു പോകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

TAGS :

Next Story