തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി
പാലയാട് സ്വദേശി മഹേഷ് ആണ് ഡോക്ടറെ മർദിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രി അപകടത്തെ തുടർന്ന് എത്തിച്ച പാലയാട് സ്വദേശി മഹേഷാണ് വനിതാ ഡോക്ടറെ മർദിച്ചത്. മർദനമേറ്റ ഡോ. അമൃത രാഗി പൊലീസിൽ പരാതി നൽകി.
ഭാര്യയും മകളുമാണ് ഇയാളെ കൊണ്ടുവന്നതെന്ന് ഡോക്ടർ പറഞ്ഞു. പരിശോധനക്കിടെ നെഞ്ചിൽ അമർത്തിയപ്പോൾ കൈവീശി അടിക്കുകയായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും മഹേഷ് മദ്യപിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
Next Story
Adjust Story Font
16