Quantcast

ഇതുവരെ മദ്യപിക്കാത്തയാൾക്ക് മദ്യപിച്ചെന്ന് ഡോക്ടറുടെ വൂണ്ട് സർട്ടിഫിക്കറ്റ്; ഇൻഷുറൻസടക്കമുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുമോയെന്ന ആശങ്കയില്‍ വിജയകൃഷ്ണന്‍

പൊലീസ് നിർദേശിക്കാതെ ലഹരി പരിശോധന നടത്താൻ ഡോക്ടർക്ക് അധികാരമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    24 Aug 2023 1:52 AM GMT

Doctors Wound Certificate of Drunkenness for non-drinkers,Wound Certificate,ഇതുവരെ മദ്യപിക്കാത്തയാൾക്ക് മദ്യപിച്ചെന്ന് ഡോക്ടറുടെ വൂണ്ട് സർട്ടിഫിക്കറ്റ്,latest malayalam news
X

പാലക്കാട്: ഡോക്ടർ നൽകിയ വൂണ്ട് സർട്ടിഫിക്കറ്റിനെ തുടർന്ന് കുരിക്കിലായിരിക്കുകയാണ് പാലക്കാട് സ്വദേശി വിജയകൃഷ്ണൻ. വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ വിജയകൃഷ്ണന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന വൂണ്ട് സർട്ടിഫിക്കറ്റാണ് ഡോക്ടർ നൽകിയത്.ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത ഇദ്ദേഹം ഇൻഷുറൻസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിലാണ്.

2022 ഏപ്രിൽ മാസമാണ് വിജയകൃഷ്ണൻ ഓടിച്ച ലോറി ക്രയിനുമായി കൂട്ടിയിടിച്ചത്. ഉടൻ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ഡോക്ടർ വിദഗ്ദ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനും നിർദേശം നൽകി. ഈ സമയം ജില്ലാ ആശുപത്രിയിൽ നിന്നും പൊലീസിന് നൽകിയ വൂണ്ട് സർട്ടിഫിക്കറ്റിൽ വിജയകൃഷ്ണന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ഡോക്ടർ രേഖപ്പെടുത്തി. മാസങ്ങൾക്ക് ശേഷം ഇൻഷുറൻസിനായി അപേക്ഷിച്ചപ്പോഴാണ് വിജയകൃഷ്ണൻ ഈ വിവരം അറിയുന്നത് . എന്നാൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ഒന്നും ഡോക്ടർ നടത്തിയിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. തൃശൂർ മെഡിക്കൽ കോളേജിലേക്ക് നിർദേശിച്ചപ്പോൾ നൽകിയ കുറിപ്പിലും ഈ കാര്യം രേഖപ്പെടുത്തിയിട്ടില്ല. നാളിതുവരെ മദ്യപിച്ചിട്ടില്ലാത്ത വിജയകൃഷ്ണന് ഇൻഷുറൻസ് തുക ലഭിക്കാനുള്ള സാധ്യതയാണ് ഇതോടെ നഷ്ടമായത്.

പൊലീസ് നിർദേശിക്കാതെ ലഹരി പരിശോധന നടത്താൻ ഡോക്ടർക്ക് അധികാരമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട് . അപകട സമയം രോഗിയെ പരിശോധിച്ച ഒരു വിദഗ്ദ സാക്ഷിയായി തനിക്ക് ബോധ്യപ്പെടുന്ന അവസ്ഥ സാക്ഷ്യപെടുത്താനും ഡോക്ടർക്ക് അധികാരമുണ്ട്. ഇതിന് പ്രത്യേക പരിശോധനകളുടെ ആവശ്യമില്ല. വിജയകൃഷ്ണൻ ആരോഗ്യ വകുപ്പിന് നൽകിയ പരാതിക്ക് ലഭിച്ചതും ഈ മറുപടിയാണ്. താൻ അകപെട്ട കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ഇനി എന്ത് ചെയ്യുമെന്ന ചോദ്യം മാത്രമാണ് വിജയകൃഷ്ണന് മുന്നിൽ ബാക്കിയുള്ളത്.


TAGS :

Next Story