Quantcast

നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നില്ല: മുഖ്യമന്ത്രിക്കെതിരെ എ.ഐ.എസ്.എഫ്

രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുകയാണെന്നും എ.ഐ.എസ്.എഫ്

MediaOne Logo

Web Desk

  • Updated:

    2024-07-04 14:15:35.0

Published:

4 July 2024 1:57 PM GMT

Does not rule out those who are constantly involved in conflicts: AISF against CM,pinarayi vijayan,latest newsനിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നില്ല: മുഖ്യമന്ത്രിക്കെതിരെ എ.ഐ.എസ്.എഫ്
X

തിരുവനന്തപുരം: നിയമസഭയിൽ എസ്.എഫ്.ഐ യെ അനുകൂലിച്ച് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എ.ഐ.എസ്.എഫ് രം​ഗത്ത്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസം​ഗം പ്രതിഷേധാർഹമാണെന്നാണ് എ.ഐ.എസ്.എഫ് വിമർശനം.നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നില്ലെന്നും രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുകയാണെന്നും എ.ഐ.എസ്.എഫ് വിമർശിച്ചു.

കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അക്രമത്തെ ചൊല്ലി നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളമുണ്ടായതിനു പിന്നാലെയാണ് മുഖ്യമന്ത്രി എസ്.എഫ്.ഐ യെ അനുകൂലിച്ച് രം​ഗത്തെത്തിയത്. 'ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്നായിരുന്നു അദ്ധേ​ഹം പറ‍ഞ്ഞത്. പണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിറഞ്ഞുനിന്ന സംഘടനയായിരുന്ന കെ.എസ്.യു എങ്ങനെയാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾ രക്ഷാപ്രവർത്തനമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം കാമ്പസുകളിലെ അതിക്രമങ്ങൾക്ക് സംരക്ഷണം നൽകുന്നതാണെന്ന് വി.ഡി സതീശൻ പറഞ്ഞിരുന്നു.'രക്ഷാപ്രവർത്തനം ആവർത്തിച്ചത് നിങ്ങൾ തിരുത്തില്ല എന്നുള്ളതിന്റെ ആവർത്തിച്ചുള്ള വ്യക്തമാക്കലാണ്.ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നു. സിദ്ധാർത്ഥൻറെ സംഭവം ഉണ്ടായപ്പോൾ ഇനി അങ്ങനെയൊരു സംഭവം ആവർത്തിക്കില്ല എന്ന് കേരളം കരുതി. അതിൻറെ വേദന മാറും മുൻപ് വീണ്ടുമൊരു ചെറുപ്പക്കാരനെ ആൾക്കൂട്ട വിചാരണ നടത്തി.

ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്യാൻ ആരാണ് അനുവാദം കൊടുത്തത്? ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പകരം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഇടിമുറികൾ ഉണ്ടാക്കി കാമ്പസുകളിൽ ക്രിമിനലുകൾ പൈശാചികമായ വേട്ട നടത്തുന്നു. ഇവരെ നിയന്ത്രിക്കാൻ ക്യാമ്പസുകളിൽ ആരുമില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന ആ സ്ഥാനത്തിന് യോജിച്ചതല്ല'.നിങ്ങൾ കേരളത്തിലെ മുഖ്യമന്ത്രിയാണ് മഹാരാജാവല്ലെന്നും സതീശൻ പറഞ്ഞു.

TAGS :

Next Story