ഇരുട്ടടി; പാചക വാതക വില കുത്തനെ കൂട്ടി
ഗാർഹിക സിലണ്ടറിന് 49 രൂപ വർധിപ്പിച്ചു
പാചകവാതകം
കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടി. ഗാർഹിക സിലണ്ടറിന് 49 രൂപ വർധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 351 രൂപയും കൂട്ടി. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2119.50 ആണ് വില. ഇതോടെ 1061 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയായി.വാണിജ്യ സിലിണ്ടറിന് 2124 രൂപയും നല്‍കണം. 1773 രൂപയായിരുന്നു പഴയ വില.
ജനുവരി 1നാണ് നേരത്തെ എൽപിജി സിലിണ്ടർ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണ് അന്നുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ അന്ന് മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്.
2014 മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് വില 410 രൂപയിൽ നിന്ന് 1000 രൂപയായി ഉയർന്നു. ഇന്ധനവിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിനൊപ്പം അവശ്യസാധനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. ഇന്ധന വില വർധനയെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാണ് കാരണമെന്നാണ് സർക്കാർ വിശദീകരണം.
Adjust Story Font
16