Quantcast

അനഘയുടെ മരണം: ഭർത്താവിനും ഭർതൃമാതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു

അനഘയെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം.

MediaOne Logo

Web Desk

  • Updated:

    2022-11-02 17:00:07.0

Published:

2 Nov 2022 4:00 PM GMT

അനഘയുടെ മരണം: ഭർത്താവിനും ഭർതൃമാതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു
X

കോഴിക്കോട്: പറമ്പിൽബസാർ സ്വദേശിനി അനഘയുടെ മരണത്തിൽ ഭർത്താവിനും ഭർത്താവിന്റെ മാതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണ, ശരീരിക മാനസിക പീഡനം കുറ്റങ്ങളാണ് ചുമത്തിയത്. അനഘയുടെ മരണത്തിന് പിന്നിൽ ഭർതൃ വീട്ടിലെ പീഡനമാണെന്ന പരാതി മീഡിയവണാണ് പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 മാർച്ച് 25നാണ് അനഘയുടെ വിവാഹം കഴിഞ്ഞത്.

അനഘയെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. അനഘയുടെ ബന്ധുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ മകളെ അനുവദിക്കാറില്ല. മകൾക്ക് എന്ത് സംഭവിക്കുന്നതെന്ന് പോലും അറിയാൻ കഴിഞ്ഞില്ലെന്ന് അനഘയുടെ അമ്മ ഷിനോജ മീഡിയവണിനോട് പറഞ്ഞിരുന്നു.

'വിവാഹം കഴിഞ്ഞ ഉടനെ അനഘ വീട്ടുകാരെ കാണുന്നത് വിലക്കി. അമ്മയുടെയും സഹോദരങ്ങളുടെ ഫോൺ നമ്പർ പോലും ബ്ലോക്ക് ചെയ്തു. കല്യാണത്തിന് ശേഷം വീട്ടിലെത്തിയത് ആകെ അഞ്ചുതവണ മാത്രമാണ്.എന്റെ മോളെ എന്ത് എന്തിനിത് ചെയ്തുവെന്ന് അറിയണമെന്നും അനഘയുടെ അമ്മ പറഞ്ഞു. മകള്‍ക്ക് നീതി ലഭിക്കണമെന്നും മരണത്തിനുത്തരവാദികളായ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ചേവായൂര്‍ പൊലീസിനെ സമീപിച്ചത്.



TAGS :

Next Story