Quantcast

'ആളുകളെ വിലകുറച്ച് കാണേണ്ട, മെസിക്ക് സംഭവിച്ചത് പോലെയാകും': വി.ഡി സതീശനെ തള്ളി കെ.മുരളീധരൻ

'സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂൺ ചർച്ചയൊന്നും ഇപ്പോൾ ആവശ്യമില്ല'

MediaOne Logo

Web Desk

  • Updated:

    2022-11-23 05:18:18.0

Published:

23 Nov 2022 5:17 AM GMT

ആളുകളെ വിലകുറച്ച് കാണേണ്ട, മെസിക്ക് സംഭവിച്ചത് പോലെയാകും: വി.ഡി സതീശനെ തള്ളി കെ.മുരളീധരൻ
X

തിരുവനന്തപുരം: ശശി തരൂരിനെതിരായ വി.ഡി സതീശന്റെ വിമർശനങ്ങളെ തള്ളി കെ മുരളീധരൻ. ശശി തരൂരിന്റേത് വിഭാഗീയ പ്രവർത്തനമല്ല. താഴെ തട്ടിൽ പ്രവർത്തിച്ചവർ മാത്രമല്ല നേതാവാകുന്നത്. ആളുകളെ വില കുറച്ച് കാണേണ്ടെന്നും ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെയാവുമെന്നും മുരളീധരൻ പറഞ്ഞു.

സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല്‍ മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂൺ ചർച്ചയൊന്നും ഇപ്പോൾ ആവശ്യമില്ല. അത് അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയിൽ കാണേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

'പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യം ഉണ്ട്. ശശി തരൂർ നല്ല എംപിയാണ്'- മുരളീധരന്‍ പറഞ്ഞു.

അതേസമയം തന്റേത് സമാന്തര രാഷ്ട്രീയ പ്രവർത്തനം അല്ലന്ന് പറയാനാവില്ലെന്ന് ശശി തരൂർ മീഡിയവണിനോട് പറഞ്ഞു. ഗ്രൂപ്പ്‌ പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ വാർത്തയായത് അതിശയകരമാണെന്നും ശശി തരൂർ പറഞ്ഞു. തലശ്ശേരിയിലെത്തിയ തരൂർ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി.

കോഴിക്കോട് യൂത്ത് കോൺഗ്രസ് പരിപാടിയിൽ ശശി തരൂരിനെ വിലക്കിയതിനെതിരെ എം.കെ രാഘവൻ എം.പി പരാതി നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കെ.പി.സി.സി പ്രസിഡന്റിനുമാണ് പരാതി നൽകിയത്.

TAGS :

Next Story