Quantcast

ആദ്യം തമിഴ്‌നാട്ടിൽ, പിന്നീട് ഇടുക്കിയിൽ; ഇരട്ടവോട്ടിനുള്ള ശ്രമം വീണ്ടും പിടികൂടി

നേരത്തെ ഇടുക്കി ചെമ്മണ്ണാൻ സെന്റ് സേവിയേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിലും ഇരട്ടവോട്ടിനുള്ള ശ്രമം പിടിയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    26 April 2024 11:55 AM GMT

Fake vote cast: footage broadcast live; Two BJP workers arrested,gujarat,loksabha election2024, evm machine,latest news,
X

ഇടുക്കി: ജില്ലയില്‍ ഇരട്ട വോട്ടിനുള്ള ശ്രമം വീണ്ടും പിടിയിൽ. കുമ്പപ്പാറയിലാണ് ഇരട്ട വോട്ട് പിടികൂടിയത്. തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത ശേഷം ഇടുക്കിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു.

16-ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയയാളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽപെട്ടതോടെയാണ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്. തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ ഇടുക്കിയിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇയാൾ. ഉദ്യോഗസ്ഥർ നടപടിയെടുക്കായെ തിരിച്ചയച്ചു.

നേരത്തെ, ഇടുക്കി ചെമ്മണ്ണാൻ സെന്റ് സേവിയേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ 57-ാം നമ്പർ ബൂത്തിലും ഇരട്ടവോട്ടിനുള്ള ശ്രമം പിടിയിലായിരുന്നു. തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി മായ്ക്കാനാകാതെയാണ് സ്ത്രീ പോളിങ് ബൂത്തിലെത്തിയത്.

Summary: Attempt of double vote caught again in Idukki district

TAGS :

Next Story