'130 പവൻ നൽകി വിവാഹം, എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം': റാണി ഗൗരിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം
ഷാർജയിൽ റാണി ഗൗരി ജീവനൊടുക്കാന്‍ കാരണം സ്ത്രീധന പീഡനം കാരണമെന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്
കൊല്ലം: കല്ലുവാതുക്കൽ സ്വദേശിനി ഷാർജയിൽ ജീവനൊടുക്കിയത് ഭർതൃപീഡനം മൂലമെന്ന് കുടുംബത്തിന്‍റെ പരാതി. റാണി ഗൗരി മരിച്ച സംഭവത്തിലാണ് ഭർത്താവ് വൈശാഖ് വിജയനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. 130 പവൻ സ്വർണം സ്ത്രീധനമായി നൽകി വിവാഹം കഴിപ്പിച്ചിട്ടും വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഷാർജയിൽ ആത്മഹത്യ ചെയ്‌ത റാണി ഗൗരിയുടെ മരണം സ്ത്രീധന പീഡനം കാരണമെന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. 2018 ഫെബ്രുവരി 18നാണ് റാണിയുടെയും വൈശാഖിന്റെയും വിവാഹം ആർഭാട പൂർവം നടന്നത്. ചാർട്ടേഡ് അക്കൗണ്ടന്‍റായ റാണി ഗൗരി ആറ് മാസങ്ങൾക്ക് മുമ്പാണ് ഷാർജയിൽ ഭർത്താവിന്‍റെ ജോലിസ്ഥലത്ത് എത്തിയത്. അവിടെ വെച്ച് വൈശാഖ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്‍റെ പരാതി.
ഷാർജയിൽ ആയിരുന്ന വൈശാഖിന്‍റെയും റാണിയുടേയും നാല് വയസുകാരൻ മകനും ഭർതൃമാതാവും ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. മരണത്തിലെ ദുരൂഹ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഷാർജയിൽ നിന്ന് റാണിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മലയാളി സംഘടനകളും കുടുംബവും.
Adjust Story Font
16