'കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയ ശേഷമേ ഡിപിആർ പ്രസിദ്ധപ്പെടുത്തു': കെ- റെയിൽ എംഡി
ടെൻഡർ വിളിച്ചു കഴിഞ്ഞാണ് സാധാരണ പദ്ധതികളുടെ ഡിപിആർ പ്രസിദ്ധീകരിക്കാറുള്ളതെന്നും അജിത് കുമാർ പറഞ്ഞു.
കെ- റെയിൽ ഡിപിആറിൽ നിലപാട് ആവർത്തിച്ച് എംഡി വി.അജിത്ത് കുമാർ. കേന്ദ്ര സർക്കാറിന്റെ അംഗീകാരം കിട്ടിയ ശേഷമേ ഡിപിആർ പ്രസിദ്ധീകരിക്കുകയുള്ളു. ടെൻഡർ വിളിച്ചു കഴിഞ്ഞാണ് സാധാരണ പദ്ധതികളുടെ ഡിപിആർ പ്രസിദ്ധീകരിക്കാറുള്ളതെന്നും അജിത് കുമാർ പറഞ്ഞു.
അതേസമയം, കെ- റെയിൽപദ്ധതിയെക്കുറിച്ച് നിയമസഭയിൽ ചർച്ച നടത്തിയില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പദ്ധതിയെക്കുറിച്ച് ആദ്യം ചർച്ച ചെയ്തത് എംഎൽഎമാരോടാണ്. അക്കൂട്ടത്തിൽ യുഡിഎഫ് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴത്തെ എതിർപ്പിന് കാരണം തെരഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷ സാഹചര്യമാണെന്നും കൊച്ചിയിലെ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16