Quantcast

'അവിശ്വസനീയമായ അനുഭവം'; ശബരിമല ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ. അബ്ദുൽ സലാം

ജീവിതത്തിലെ അവിശ്വസനീയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-07-17 03:36:16.0

Published:

16 July 2022 7:04 PM GMT

അവിശ്വസനീയമായ അനുഭവം; ശബരിമല ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ. അബ്ദുൽ സലാം
X

പത്തനംതിട്ട: കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ. അബ്ദുൽ സലാം ശബരിമല ദർശനം നടത്തി. അവിശ്വസനീയമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

''ഇന്ന് എനിക്ക് ശബരിമല ദർശനം നടത്താനുള്ള ഭാഗ്യമുണ്ടായി, സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും അതുല്യ ക്ഷേത്രത്തിൽ പ്രാർഥന നടത്തി. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു''-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന അബ്ദുൽ സലാം പിന്നീട് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.കഴിഞ്ഞ വർഷമാണ് ഡോ. അബ്ദുൽ സലാമിനെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു.

Today I had the good fortune of visiting Sabarimala, the unique temple of Lord Ayyappa & Vavarswamy at the hill top and offering prayers. It was an incredible experience .

Posted by Abdul SalamDr on Saturday, July 16, 2022


TAGS :

Next Story