Quantcast

തട്ടം അഴിപ്പിക്കൽ: പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ഹുസൈൻ മടവൂർ

'അനിൽകുമാർ നാസ്തികനാണെങ്കിൽ അദ്ദേഹത്തിന്ന് അത് പറയാം. എന്നാൽ മുസ്ലിംകളിൽ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കലാണ് പാർട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാർഹമാണ്'

MediaOne Logo

Web Desk

  • Updated:

    2023-10-02 15:51:50.0

Published:

2 Oct 2023 3:48 PM GMT

Dr. Hussain Madavoor said that Anilkumars speech was a complete racist and anti-Muslim remark|   kerala News
X

കോഴിക്കോട്: മുസ്ലിം പെൺകുട്ടികൾക്ക് തട്ടം ഉപേക്ഷിക്കാൻ സഹായകമായത് പാർട്ടിയുടെ പ്രവർത്തനം മൂലമാണെന്ന സി.പി.എം നേതാവ് അഡ്വ. അനിൽകുമാറിൻ്റെ പ്രസംഗം തികഞ്ഞ വർഗ്ഗീയതും മുസ്ലിം വിരുദ്ധത പരാമർശവുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. അനിൽകുമാർ നാസ്തികനാണെങ്കിൽ അദ്ദേഹത്തിന്ന് അത് പറയാം. എന്നാൽ മുസ്ലിംകളിൽ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കലാണ് പാർട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാർഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

''ഇന്ദിരാഗാന്ധിയും മദർ തേരസെയും വിവിധ മതങ്ങളിലെ നിരവധി സ്ത്രീകളും തലമറച്ചതിൻ്റെ പേരിൽ സ്വതന്ത്ര ചിന്തയും പുരോഗമനവുമില്ലാത്തവരാണെന്ന് പറയാൻ പറ്റുമോ. മനുഷ്യൻ്റെ വസ്ത്രമഴിപ്പിക്കലല്ല, മറിച്ച് മനുഷ്യരെ മാന്യമായ വസ്ത്രം ധരിപ്പിക്കലാണ് ധാർമ്മികതയും പുരോഗമനവും.സിഖ് മതചിഹ്നങ്ങളായ തലപ്പാവും താടിയുമുള്ള ഹർകിഷൻ സിംഗ് സുർജിത് പതിമൂന്ന് വർഷക്കാലം സി.പി.എം സെക്രട്ടരിയായിരുന്നുവെന്നത് മറക്കരുത്. സ്വതന്ത്ര ചിന്തയുടെ പേരിൽ എന്തുമാവാമെന്ന നിലപാടിലേക്ക് നമ്മുടെ യുവതയെ നയിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് നേതൃത്വം മനസ്സിലാക്കണം.'' ഹുസൈൻ മടവൂർ പറഞ്ഞു

ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ നടപ്പിലാക്കാൻ പോവുന്ന അഭാസങ്ങളും അശ്ലീലതയും എത്രമാത്രം വൃത്തികെട്ടതാണെന്നും ശ്രദ്ധിക്കണം.ഒട്ടേറെ ഒച്ചപ്പാടുകൾക്കും വിമർശനങ്ങൾക്കും വിധേയമായ വിദ്യാഭ്യാസ പരിഷ്കരണ ചട്ടക്കൂട് വലിയ മാറ്റമില്ലാതെ വീണ്ടും പ്രസിദ്ധീകരിച്ചതും വിശ്വാസി സമൂഹത്തോടും ധാർമ്മികതയോടുമുള്ള വെല്ലുവിളി തന്നെയാണ്. അനിൽ കുമാറും പാർട്ടിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story