Quantcast

ഡോ. വി.വേണു പുതിയ ചീഫ് സെക്രട്ടറി; ഷേഖ് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി

ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-06-27 07:15:13.0

Published:

27 Jun 2023 5:58 AM GMT

Dr. v. Venu is the new Chief Secretary; Sheikh Darvesh Sahib is the state police chief
X

ഡോ. വി.വേണു,ഷേഖ് ദർവേഷ് സാഹിബ്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി.വേണുവിനെ നിയമിച്ചു. ഷേഖ് ദർവേഷ് സാഹിബാണ് സംസ്ഥാന പൊലീസ് മേധാവി. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

1990-ൽ ബാച്ച് ഉദ്യോഗസ്ഥനായ ഡോ. വേണു നിലവില്‍ ആഭ്യന്തര വകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. കേന്ദ്ര,കേരള കേരള സർക്കാറുകളില്‍ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. .റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റിവിന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അടക്കം നിരവധി പ്രധാന തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള വി.വേണു സംസ്ഥാനത്തെ 48 മാത് ചീഫ് സെക്രട്ടറിയാണ്.

കേരള ടൂറിസം ഡയറക്ടറായും പിന്നീട് ടൂറിസം വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവൽ മാർട്ടായ കേരള ട്രാവൽ മാർട്ട് വേണുവിന്‍റെ ആശയമാണ്. ടൂറിസം മന്ത്രാലയത്തിന്റെ 'ഇൻക്രെഡിബിൾ ഇന്ത്യ' കാമ്പെയ്‌ൻ ആവിഷ്‌കരിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട്, കൺസർവേഷൻ ആൻഡ് മ്യൂസിയോളജിയിൽ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർ ആൻറ് റെസ്‌ക്യൂ വിഭാഗം ഡയറക്ടർ ജനറലാണ്.കേരള കേഡറിൽ എ.എസ്.പിയായി നെടുമങ്ങാട് സർവീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടൻറ് ആയും പ്രവർത്തിച്ചു. ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷൻറെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ അസിസ്റ്റൻറ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂർ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐ.ജി ആയിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ.


TAGS :

Next Story