'ഡോ.വന്ദനക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ല, ശ്വാസകോശത്തിൽ കുത്തേറ്റത് കണ്ടെത്തിയില്ല'; ഗുരുതര ആരോപണവുമായി സഹപ്രവർത്തകര്‍
'പൊലീസ് അക്രമം നടക്കുന്ന സ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടെയുണ്ടായിരുന്ന ഡോ.ഷിബിൻ ആണ് വനന്ദനെ രക്ഷപ്പെടുത്തിയത്'
തിരുവനന്തപുരം: കൊട്ടാരക്കരയിൽ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനക്ക് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ലെന്ന് സഹപ്രവർത്തക ഡോ.നാദിയ. ഇവർ ജോലി ചെയ്തിരുന്ന താലൂക്ക് ആശുപത്രിയിൽ അതിനുള്ള സൗകര്യം ഇല്ലായിരുന്നെന്നും ഡോ.നാദിയ മാധ്യമങ്ങളോട് പറഞ്ഞു.മെഡിക്കൽ ഇന്റ്യുബേഷനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.ശ്വാസകോശത്തിൽ കുത്തേറ്റത് കണ്ടെത്തിയില്ല. അത് നടന്നിരുന്നു ജീവൻ രക്ഷിക്കാമായിരുന്നെന്നും ഇവർ ആരോപിച്ചു.
പ്രതി സന്ദീപ് ബോധപൂർവമാണ് ആക്രമിച്ചത്. സന്ദീപ് മെഡിക്കല്‍ ഉപകരണം കൈയിൽ ഒളിപ്പിച്ചുവെച്ചു. പ്രതി അക്രമാസക്തനാകുമെന്ന് പൊലീസ് മുൻകൂട്ടികാണമായിരുന്നു. അക്രമം നടക്കുന്നത് വന്ദനക്ക് അറിയില്ലായിരുന്നു. പൊലീസ് അക്രമം നടക്കുന്ന സ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടെയുണ്ടായിരുന്ന ഡോ.ഷിബിൻ ആണ് വനന്ദനെ രക്ഷപ്പെടുത്തിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ഡോ. വന്ദനദാസിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും... ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. സന്ദീപ് ലഹരി ഉപയോഗിച്ചതായി കൊട്ടാരക്കര പൊലീസിന് കണ്ടെത്താനായിട്ടില്ല.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ലഹരിക്ക് അടിമയായ സന്ദീപുമായി ബുധനാഴ്ച പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപരിക്കേൽപ്പിച്ചത്.
Adjust Story Font
16