Quantcast

ശുദ്ധജലമില്ലാതെ ഒരു മാസം; പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ച് മെഡിക്കൽ സർവീസ് കോർപ്പറേഷനിലുണ്ടായ തീപിടിത്തം

ജില്ലാ കലക്ടർക്കും മേയർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്

MediaOne Logo

Web Desk

  • Published:

    1 July 2023 1:25 AM GMT

waste
X

മലിനമായ കിണറുകള്‍

കൊല്ലം: കൊല്ലം ഉളിയക്കോവിലിലെ മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ തീപിടിത്തമുണ്ടായ ശേഷം സമീപത്തെ വീടുകളിൽ കുടിവെള്ളം മലിനമായിരിക്കുകയാണ്. ഗോഡൗണിലെ മാലിന്യം ഒലിച്ചിറങ്ങി കിണറുകളിലെ വെള്ളത്തിന് നിറം മാറ്റവും ദുർഗന്ധവും ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. ജില്ലാ കലക്ടർക്കും മേയർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

ശുദ്ധജലം ഇല്ലാതെ ഒരു മാസത്തിലേറെയായി ഉളിയക്കോവിൽ നഗറിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആണ്‌ . 15ലധികം വീടുകാരാണ് ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. സമീപത്തെ കിണറുകളിൽ നിന്നും വെള്ളം കോരിയാൽ ഉള്ള അവസ്ഥ ഇതാണ്.

തീയണക്കാൻ ഉപയോഗിച്ച വെള്ളവും ബ്ലീച്ചിങ് പൗഡരും, മരുന്നുകളും രാസവസ്തുക്കളും ഒലിച്ചിറങ്ങി കിണറുകൾ മലിനമായി എന്നാണ് ഇവരുടെ പരാതി. മരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ചത് മേയ് 17ന് ആയിരുന്നു. ഒരു മാസം കഴിയുമ്പോഴും സംഭരണ ശാലയിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കറുത്ത മിശ്രിതം കിണറിലെ വെള്ളത്തിൽ കലരുന്നുവെന്നാണ് ഇവരുടെ പരാതി. കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ ആണ് ഇവരുടെ തീരുമാനം.



TAGS :

Next Story