Quantcast

തിരുവനന്തപുരത്തും ഇനി വാഹനത്തിലിരുന്ന് കോവിഡ് വാക്സിനെടുക്കാം

വാഹനത്തിൽ വാക്‌സിനേഷൻ സെന്ററിലിരുന്നാൽ ആരോഗ്യ പ്രവർത്തകർ വാഹനത്തിന് അടുത്തെത്തി കോവിഡ് വാക്‌സിൻ നൽകും. ഇതിനു ശേഷം വാഹനത്തിൽ തന്നെ അരമണിക്കൂർ നിരീക്ഷണത്തിൽ കഴിയാം.

MediaOne Logo

Web Desk

  • Published:

    19 Aug 2021 5:50 AM GMT

തിരുവനന്തപുരത്തും ഇനി വാഹനത്തിലിരുന്ന് കോവിഡ് വാക്സിനെടുക്കാം
X

സംസ്ഥാനത്ത് വാക്‌സിനേഷൻ കൂടുതൽ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിമൻസ് കോളേജിൽ വാഹനത്തിലിരുന്ന് വാക്‌സിൻ നൽകുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കമായി.

വാക്‌സിനേഷൻ വിലയിരുത്താൻ ആരോഗ്യമന്ത്രി കോളജിൽ സന്ദർശനം നടത്തും. സാഹചര്യം പഠിച്ച ശേഷം ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കൂടുതൽ സെന്ററിലേക്ക് വ്യാപിപ്പിക്കുമെന്ന് തിരുവനന്തപുരം കലക്ടർ നവജ്യോത് ഖോസ പറഞ്ഞു.

വാഹനത്തിൽ വാക്‌സിനേഷൻ സെന്ററിലിരുന്നാൽ ആരോഗ്യ പ്രവർത്തകർ വാഹനത്തിന് അടുത്തെത്തി കോവിഡ് വാക്‌സിൻ നൽകും. ഇതിനു ശേഷം വാഹനത്തിൽ തന്നെ അരമണിക്കൂർ നിരീക്ഷണത്തിൽ കഴിയാം.ഡ്രൈവ് ത്രൂ വാക്‌സിനേഷനിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ അനുവദിക്കില്ല. നേരത്തെ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഈ രീതിയിൽ വാക്‌സിൻ നൽകുക.

വാക്‌സിനേഷൻ സെന്ററുകളിലെ തിരക്ക് കുറയ്ക്കാനാണ് ഈ രീതിയിൽ വാക്‌സിൻ നൽകുന്നത്.

TAGS :

Next Story