തിരുവനന്തപുരത്ത് എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ ടെസ്റ്റ്; ദിവസം 100 ലധികം ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി
15 ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ ടെസ്റ്റ്. ഒരു ദിവസം 100 ലധികം ഡ്രൈവിങ് ടെസ്റ്റുകൾ നടത്തിയ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് നടപടി. 15 ഉദ്യോഗസ്ഥരെ കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിക്കുന്നത്. ഗതാഗത മന്ത്രിയുടെ തീരുമാനപ്രകാരമാണ് വിചാരണ ടെസ്റ്റ്. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടിലാണ് പരസ്യ വിചാരണ ടെസ്റ്റ് നടക്കുന്നത്.
ഒരു 60 ലൈസന്‍സ് വരെ നല്‍കാമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. എന്നാല്‍ ഇതു മറികടന്ന് 100ലധികം പേർക്ക് ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ടെസ്റ്റ് നടക്കുന്നത്. ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ തെളിയിക്കണം. 15 ഉദ്യോഗസ്ഥരോട് ഇന്ന് തിരുവനന്തപുരത്ത് എത്താന്‍ ഗതാഗത കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇവര്‍ ടെസ്റ്റ് നടത്തുന്നത് പരിശോധിക്കാന്‍ മൂന്നംഗ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16