പോസ്റ്റ് ഓഫീസ് വഴിയും മയക്കുമരുന്ന് കടത്ത്; സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നത് പോസ്റ്റ് കവറിനുള്ളില്‍
കൊറിയര്‍ സര്‍വീസിന് പുറമെ പോസ്റ്റ് ഓഫീസ് വഴിയും സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നുവെന്നാണ് എക്സൈസിന്‍റെ കണ്ടെത്തല്‍
എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നു കടത്ത്, പോസ്റ്റ് ഓഫീസ് വഴിയും നടക്കുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തല്‍. പോസ്റ്റ് കവറിനുള്ളിലും കൊറിയര്‍ സര്‍വീസിലൂടെയുമാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നത്. ബാംഗ്ലൂരിലാണ് മയക്കുമരുന്നുകളുടെ നിര്‍മാണം നടക്കുന്നത്.
കൊറിയര്‍ സര്‍വീസിന് പുറമെ പോസ്റ്റ് ഓഫീസ് വഴിയും സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നുവെന്നാണ് എക്സൈസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഒരു കേസ് പിടികൂടി. എംഡിഎംഎയും എല്‍ എസ് ഡി സ്റ്റാമ്പും ഒളിപ്പിക്കാന്‍ എളുപ്പമാണ് എന്നതാണ് ഇത്തരം സാധ്യതകള്‍ ഉപയോഗിക്കാന്‍ കാരണം.
2020-ല്‍ 563.66 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. 2021-ല്‍ അത് 6612.79 ഗ്രാമായി. ഏകദേശം പന്ത്രണ്ടിരട്ടി. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ 1667 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. അതായത് 2020ലെ മൊത്തം കണക്കിനേക്കാള്‍ മൂന്നിരട്ടി.. സ്പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് മുമ്പ് സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിയിരുന്നത്.. എന്നാലിപ്പോള്‍ ബാംഗ്ലൂരില്‍ തന്നെ ഇവ നിര്‍മ്മിക്കുകയാണ്..
പിടിച്ചെടുക്കുന്ന എംഡിഎംഎയുടെ പരിശോധനാ ഫലം വ്യത്യസ്തമാകുന്നത് കേസിന് തിരിച്ചടിയാകുന്നുണ്ട്. എന്‍ ഡി പി എസ് ആക്ടില്‍ പറയുന്ന രാസനാമം അല്ല റിപ്പോര്‍ട്ടില്‍ വരുന്നത്.. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണര്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് കത്തയച്ചു.
Adjust Story Font
16