വണ്ടിപ്പെരിയാറിൽ മയക്കുവെടിവെച്ച കടുവ ചത്തു
ദൗത്യത്തിനിടെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു

ഇടുക്കി: വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ ചത്തു. മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെയാണ് കടുവ ചത്തത്. ദൗത്യത്തിനിടെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഹെൽമെറ്റ് തകർന്നു.സ്വയം രക്ഷക്കായി ദൗത്യം സംഘം വെടിവെച്ചിരുന്നു. കടുവ പൂർണമായും ക്ഷീണിതനായിരുന്നു.നാളെ കടുവയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടത്തും.
ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലയത്തിനു സമീപം തേയില തോട്ടത്തിൽ വെച്ച് കടുവയെ കണ്ടത്. വെറ്റനറി ഡോ.അനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. വണ്ടിപ്പെരിയാറിനു സമീപമുള്ള അരണക്കല്ലിൽ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നിരുന്നു. പ്രദേശവാസിയായ നാരായണന്‍റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്.
Next Story
Adjust Story Font
16