മദ്യപിച്ച് വാഹനമോടിച്ചു; പൊതുജനത്തോട് അപമാര്യാദയായി പെരുമാറി: ഡോക്ടറെ ജോലിയിൽ പുറത്താക്കി
സംഭവത്തിൽ കടാമ്പുഴ പോലീസ് ഡോക്ടർക്കെതിരെ കേസെടുത്തു

കോട്ടക്കൽ: മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ ഡോക്ടറെ ജോലിയിൽ പുറത്താക്കി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറായ രാഹുൽ രവീന്ദ്രനെതിരിയെയാണ് ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചത്. ഡോക്ടറുടെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഡോക്ടർ നാട്ടുകാരോട് മദ്യപിച്ച് അപമാര്യാദയോടെ പെരുമാറുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. രണ്ടത്താണിയിൽ വെച്ച് ഡോക്ടറുടെ കാർ അപകടകരമാം വിധം ബൈക്ക് യത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയി. വാഹനത്തെ വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപം തടയുകയും നാട്ടുകാർ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഡോക്ടർ ബൈക്ക് യാത്രികനെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാൾ നാട്ടുകാർക്ക് നേരെ തിരിയുകയും തട്ടികയറുകയും ചെയ്തു.
ഡോക്ടറുടെ പ്രവൃത്തിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ആശുപത്രി നടപടി സ്വീകരിച്ചത്. സംഭവത്തിൽ കടാമ്പുഴ പോലീസ് ഡോക്ടർക്കെതിരെ കേസെടുത്തു.
Adjust Story Font
16