കെ.എസ്.ഐ.ഡി.സിയിലെ പരിശോധനയിൽ എസ്.എഫ്.ഐ.ഒ ശേഖരിച്ചത് 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍
മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ്.എഫ്.ഐ.ഒക്ക് നൽകിയിട്ടുള്ളത്
![veena vijayan veena vijayan](https://www.mediaoneonline.com/h-upload/2024/02/08/1410047-1409890-veena-vijayan.webp)
തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സിയിലെ പരിശോധനയിൽ എസ്.എഫ്.ഐ.ഒ ശേഖരിച്ചത് 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍. ബോർഡ് മീറ്റിങ്ങിൻ്റെ മിനിറ്റ്സ് രേഖകളും ആവശ്യമായ ഡിജിറ്റൽ രേഖകളുടെ പകർപ്പും ശേഖരിച്ചു.
വേണ്ട രേഖകളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ കെ.എസ്.ഐ.ഡി.സിയെ അറിയിച്ചിരുന്നു. എസ്.എഫ്.ഐ.ഒ ആവശ്യപെട്ട എല്ലാ രേഖകളും നൽകിയെന്ന് കെ.എസ്.ഐ.ഡി.സി അറിയിച്ചു.
ഇന്നലെയാണ് എസ്.എഫ്.ഐ.ഒ സംഘം കെ.എസ്.ഐ.ഡി.സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ്.എഫ്.ഐ.ഒക്ക് നൽകിയിട്ടുള്ളത്.
Next Story
Adjust Story Font
16