ട്രോളിങ് കാലത്ത് മൽസ്യത്തൊഴിലാളിക്ക് ലഭിക്കേണ്ട സമാശ്വാസ സഹായം വൈകുന്നു
ജൂൺ മാസത്തിൽ ലഭിക്കേണ്ട സഹായം ട്രോളിങ് തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും നൽകിയിട്ടില്ല
കോഴിക്കോട്: ട്രോളിങ് കാലത്ത് മൽസ്യത്തൊഴിലാളിക്ക് ലഭിക്കേണ്ട സമാശ്വാസ സഹായം വൈകുന്നു. ജൂൺ മാസത്തിൽ ലഭിക്കേണ്ട സഹായം ട്രോളിങ് തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും നൽകിയിട്ടില്ല. ട്രോളിങ് നിരോധന കാലത്ത് നൽകിയിരുന്ന സൗജന്യ റേഷനും ഇത്തവണ മുടങ്ങി.
ട്രോളിങ് നിരോധനം. ദിവസങ്ങളായി ആർത്തലച്ചു പെയ്യുന്ന മഴ. മൽസ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിയായി. സമാശ്വാസ പദ്ധതിയിലൂടെ ലഭിക്കേണ്ട സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. 1500 രൂപ ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ 4500 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. നിരവധി തവണ അധികൃതരെ കണ്ട് പരാതി ബോധിപ്പിച്ചിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം..അടച്ച തുക പോലും അത്യാവശ്യഘട്ടത്തിൽ നൽകാതിരിക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഇവർ പറയുന്നു. അതേസമയം സഹായ വിതരണത്തിനായുള്ള നടപടികൾ ആരംഭിച്ചെന്നും ഈ ആഴ്ച തന്നെ മത്സ്യതൊഴിലാളികൾക്ക് ലഭ്യമാകുമെന്നും ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.
Adjust Story Font
16