Quantcast

ദത്ത് വിവാദം; എല്ലാം നിയമപരമെന്ന് ശിശുക്ഷേമ സെക്രട്ടറി ഷിജു ഖാന്‍

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് വിവാദമായതോടെയാണ് ഷിജു ഖാനെ ശിശുക്ഷേമസമിതി ഡയറക്ടര്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    24 Oct 2021 11:49 AM

Published:

24 Oct 2021 10:45 AM

ദത്ത് വിവാദം; എല്ലാം നിയമപരമെന്ന് ശിശുക്ഷേമ സെക്രട്ടറി ഷിജു ഖാന്‍
X

കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നാണ് ശിശുക്ഷേമ സെക്രട്ടറി ഷിജു ഖാന്‍. എല്ലാം നിയമപരമായിരുന്നു. ഔദ്യോഗികപരമായ കാര്യങ്ങളായതിനാല്‍ പുറത്തുപറയാനാവില്ലെന്നും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഷിജു ഖാന്‍ വനിതാ ശിശുക്ഷേമസമിതി ഡയറക്ടര്‍ക്ക് മൊഴി നല്‍കിയ ശേഷം പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് വിവാദമായതോടെയാണ് ഷിജു ഖാനെ ശിശുക്ഷേമസമിതി ഡയറക്ടര്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയിലെ മറ്റു ഉദ്യോഗസ്ഥരില്‍ നിന്നും സിഡബ്ല്യുസിയില്‍ നിന്നും ശിശുക്ഷേമസമിതി ഡയറക്ടര്‍ വിശദീകരണം തേടും ഇതിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക. വകുപ്പ് തലത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി നേരത്തെ സമ്മതിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് മന്ത്രി ശിശുക്ഷേമ ഡയറക്ടറെ ചുമതലപ്പെടുത്തിയത്.

TAGS :

Next Story