ജാതിവാദികളായ മഹിളാ കോൺഗ്രസും കെ സുധാകരനും മാപ്പ് പറയണം: ഡി.വൈ.എഫ്.ഐ
'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താൻ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്'
തിരുവനന്തപുരം: ചിമ്പാൻസിയുടെ ഉടലിന്റെ ചിത്രവും എം.എം മണിയുടെ മുഖത്തിന്റെ ചിത്രവും ചേർത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രകടനം സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡി.വൈ.എഫ്.ഐ. സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതിവാദികളായ മഹിളാ കോൺഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വ്യക്തികളുടെ ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തിൽ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികൾ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണ്. പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധമുയരണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
അധിക്ഷേപത്തെ ന്യായീകരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞത് 'എം.എം മണി ചിമ്പാൻസിയുടെ പോലെ തന്നയല്ലേ അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോൺഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല' എന്നുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താൻ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ചിമ്പാൻസിയുടെ ഉടലിന്റെ ചിത്രവും സ:എം.എം മണിയുടെ മുഖത്തിന്റെ ചിത്രവും ചേർത്ത് തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രകടനം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്.
വ്യക്തികളുടെ ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തിൽ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികൾ മനുഷ്യത്വവിരുദ്ധവും ഹീനവുമാണ്. പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധമുയരണം.
ഈ അധിക്ഷേപത്തെ ന്യായീകരിച്ചു കൊണ്ട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞത് 'എം. എം മണി ചിമ്പാൻസിയുടെ പോലെ തന്നയെല്ലേ അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോൺഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല എന്നുമാണ്'. മുഖ്യമന്ത്രിയെ അടക്കം ജാതി അധിക്ഷേപം നടത്തിയ കെ.സുധാകരൻ മഹിളാ കോൺഗ്രസുകാരെ ന്യായീകരിച്ചു അതിലും ക്രൂരമായ വംശീയ അധിക്ഷേപം നടത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങൾ കാണിക്കുന്ന പക്ഷപാതപരമായ മൗനവും ചർച്ച ചെയ്യപ്പെടണം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താൻ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതിവാദികളായ മഹിളാ കോൺഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണം. മനുഷ്യത്വഹീനവും ക്രൂരവുമായ ഈ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയർത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.
Adjust Story Font
16