ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ജെന്റർന്യൂട്രൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ലോകകപ്പ് ആരവങ്ങളിൽ പങ്കുചേർന്ന് ഡി.വൈ.എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ജെന്റർന്യൂട്രൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കാരപ്പറമ്പ് ടർഫിൽ നടന്ന മത്സരത്തിൽ 17 ബ്ലോക്ക് കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടറിയേറ്റ് ടീമുമടക്കം 18 ടീമുകൾ പങ്കെടുത്തു. മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ അരുൺ, കെ ഷെഫീഖ്, കെ എം നിനു, ദിപു പ്രേംനാഥ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.സി ഷൈജു സ്വാഗതം പറഞ്ഞു.
Next Story
Adjust Story Font
16