തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു
വീടിന് സമീപത്തെ മദ്യപസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീണിന് നേരെ ആക്രമണമുണ്ടായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. പൊതുജനം യൂണിറ്റ് സെക്രട്ടറി പ്രവീണിനാണ് കുത്തേറ്റത്.കുമാരപുരത്തെ വീടിന് സമീപത്തെ മദ്യപസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം.
കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പ്രവീണിനെ കുത്തുകയായിരുന്നു.കുത്തിയ ആള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുത്തിയ പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെയും നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു.
Next Story
Adjust Story Font
16