മലപ്പുറത്ത് കെ സുധാകരന്റെ പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്; സംഘർഷം
യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിച്ചു
മലപ്പുറത്ത് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ മാർച്ച്.
അതേസമയം, ധീരജിന്റെ കൊലപാതകത്തെ യൂത്ത് കോൺഗ്രസ് അപലപിച്ചു. പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ് നുസൂർ പറഞ്ഞു. കൊലപാതകത്തിന്റെ പേരിൽ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യും അക്രമം അഴിച്ചുവിടുകയാണെന്നും നുസൂർ ഫേസ്‌ബുക്കിൽ കുറിച്ചു.
Summary : DYFI march to K Sudhakaran's program in Malappuram, clash
Next Story
Adjust Story Font
16