Quantcast

'ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ പിന്തുടർന്നു വന്നതിന് പിന്നാലെയാണ് നന്ദു മരിച്ചത് '; ആരോപണവുമായി കുടുംബം

ഞായറാഴ്ച വൈകിട്ടാണ് പുന്നപ്ര സ്വദേശി നന്ദു ട്രെയിൻ തട്ടി മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-08-18 13:46:33.0

Published:

18 Aug 2022 11:36 AM GMT

ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ പിന്തുടർന്നു വന്നതിന് പിന്നാലെയാണ് നന്ദു മരിച്ചത് ; ആരോപണവുമായി കുടുംബം
X

ആലപ്പുഴ: പുന്നപ്ര സ്വദേശി നന്ദു ട്രെയിൻ തട്ടി മരിച്ചതിൽ ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ആരോപണവുമായി കുടുംബം. ഡിവൈഎഫ്‌ഐ പ്രവർത്തകർ പിന്തുടർന്നു വന്നതിന് പിന്നാലെയാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. നന്ദുവിനെ ഇവർ മർദിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.

നന്ദു മരിക്കുന്നതിന് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ഇതിൽ മുന്ന, ഫൈസൽ എന്നിവർ മർദിച്ചെന്ന് നന്ദുസംഭാഷണത്തിനിടെ പറയുന്നുണ്ട്. വീടിന് സമീപത്തെ സ്ഥലത്ത് ഇരിക്കുന്നതിനെ ചൊല്ലി നന്ദുവും ഇവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് ഇടപെടുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേ സമയം നന്ദുവിന്റെ മരണം കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു. പിന്നിൽ ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്യാൻ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു. വിഷയം ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച വൈകിട്ടാണ് നന്ദു ട്രെയിൻ തട്ടി മരിച്ചത്.

TAGS :

Next Story