Quantcast

ബി.ജെ.പി പ്രതിഷേധ സമരത്തില്‍ 'ഇന്ധന വിലവര്‍ധനക്ക് എതിരായ' ഡി.വൈ.എഫ്.ഐ പ്ലകാര്‍ഡ്; അബദ്ധം തിരിച്ചറിഞ്ഞ് പോസ്റ്റര്‍ കീറി വലിച്ചെറിഞ്ഞു

പ്രതിഷേധം തുടങ്ങി അധികം വൈകാതെ മാധ്യമങ്ങള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ ചിരി പടര്‍ന്നപ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അബദ്ധം മനസ്സിലായത്.

MediaOne Logo

ijas

  • Updated:

    2021-06-16 17:41:25.0

Published:

16 Jun 2021 5:34 PM GMT

ബി.ജെ.പി പ്രതിഷേധ സമരത്തില്‍ ഇന്ധന വിലവര്‍ധനക്ക് എതിരായ ഡി.വൈ.എഫ്.ഐ പ്ലകാര്‍ഡ്; അബദ്ധം തിരിച്ചറിഞ്ഞ് പോസ്റ്റര്‍ കീറി വലിച്ചെറിഞ്ഞു
X

വനം കൊള്ളക്കെതിരായ ബി.ജെ.പി പ്രതിഷേധത്തില്‍ ബി.ജെ.പി പ്രവര്‍ത്തക പിടിച്ചത് ഇന്ധന വിലവര്‍ധനക്ക് എതിരായ ഡി.വൈ.എഫ്.ഐ പ്ലകാര്‍ഡ്. ബിജെപി ആറ്റിങ്ങലില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് അത്യധികം രസകരമായ സംഭവം അരങ്ങേറിയത്. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധ സമരത്തിലാണ് ചിരിപടര്‍ത്തി പ്രവര്‍ത്തകയുടെ ഇന്ധനവില വര്‍ധനക്കെതിരായ 'ഒറ്റയാള്‍ പ്രതിഷേധം'.

പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് വനിതാ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇത്തരത്തില്‍ അബദ്ധത്തില്‍ പ്ലകാര്‍ഡ് മാറി പിടിച്ചത്. 'വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക'- എന്ന പ്ലകാര്‍ഡ് പിടിച്ച ബി.ജെ.പി പ്രവര്‍ത്തകയുടെ തൊട്ടടുത്തുള്ള മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകയാണ് 'പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്‌ഐ' എന്ന പ്ലകാര്‍ഡ് ആവേശത്തോടെ പിടിച്ചത്. പ്രതിഷേധം തുടങ്ങി അധികം വൈകാതെ മാധ്യമങ്ങള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ ചിരി പടര്‍ന്നപ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അബദ്ധം മനസ്സിലായത്.

അമളി തിരിച്ചറിഞ്ഞ തൊട്ടുടനെ തന്നെ ബി.ജെ.പി പ്രവര്‍ത്തക പ്ലകാര്‍ഡിലെ പോസ്റ്റര്‍ കീറുകയും തൊട്ടടുത്ത് പ്രതിഷേധിച്ചിരുന്ന മറ്റു ബി.ജെ.പി പ്രവര്‍ത്തകര്‍ സമീപത്തേക്കെത്തി പ്ലകാര്‍ഡ് വലിച്ചെറിയുകയും ചെയ്തു. ബി.ജെ.പി പ്രവര്‍ത്തക ഡി.വൈ.എഫ്.ഐ പ്ലകാര്‍ഡ് പിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ട്രോളുകളും പരിഹാസവുമായി രംഗത്തുവന്നിരിക്കുന്നത്.

TAGS :

Next Story