ഇ - ഓഫീസ് സംവിധാനം തകരാറിൽ; സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം പ്രതിസന്ധിയിൽ
സാങ്കേതിക പ്രശ്നമെന്നാണ് എൻ.ഐ.സി വിശദീകരിക്കുന്നത്.
രണ്ടുവര്‍ഷം; സെക്രട്ടറിയേറ്റ് എത്ര മാത്രം മാറി?
തിരുവനന്തപുരം: ഇ-ഓഫീസ് സംവിധാനം തകരാറിലായതോടെ സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം പ്രതിസന്ധിയിലായി. ഇന്നലെ മുതലാണ് ഇലക്ട്രോണിക് ഫയൽ നീക്കം നിലച്ചത്. സെക്രട്ടറിയേറ്റിലെ മുഴുവൻ വകുപ്പുകളിലും ഇ-ഫയലിങ് സംവിധാനമാണ് നിലവിലുള്ളത്.
ഇ-ഓഫീസ് സംവിധാനം തകരാറിലായതോടെ സെക്രട്ടറിയേറ്റിന്റെ പ്രവർത്തനന്നെ കാര്യമാധി ബാധിച്ചിട്ടുണ്ട്. എന്താണ് തകരാറെന്ന് ജീവനക്കാരോട് വിശദീകരിക്കാൻ അധികൃതർക്കായിട്ടില്ല. സാങ്കേതിക പ്രശ്നമെന്നാണ് എൻ.ഐ.സി വിശദീകരിക്കുന്നത്. പ്രശ്നം പരിഹരിച്ചു വരുന്നതായും അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ എൻ.ഐ.സി സംഘത്തിനൊപ്പം ഡൽഹിയിലെ എൻ.ഐ.സി സംഘവും തകരാർ പരിഹരിക്കാനായി ഇടപെട്ടിട്ടുണ്ട്.
Next Story
Adjust Story Font
16