Quantcast

തൃശൂരും പാലക്കാട്ടും ഭൂചലനം

സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2024-06-15 06:03:45.0

Published:

15 Jun 2024 3:40 AM GMT

earthquake in thrissur and palakkad
X

പാലക്കാട്/തൃശൂര്‍: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിൽ കുന്നംകുളം, ചൊവ്വന്നൂർ, പെരുമ്പിലാവ്, പഴഞ്ഞി എന്നീ പ്രദേശങ്ങളിലാണ് ഭൂമി കുലുക്കമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടു. പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടെ ഭൂമികുലുക്കമുണ്ടായെന്നാണ് വിവരം. പ്രകമ്പനം മൂന്ന് സെക്കൻഡ് ആണ് നീണ്ടുനിന്നെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

TAGS :

Next Story