കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം തുടങ്ങി
പൊലീസ് എഫ്.ഐ.ആറിലെ ആറു പ്രതികൾക്കെതിരെയാണ് ഇ.ഡിയുടെയും അന്വേഷണം
കരുവന്നൂർ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പൊലീസ് എഫ്.ഐ.ആറിലെ ആറു പ്രതികൾക്കെതിരെയാണ് ഇ.ഡിയുടെയും അന്വേഷണം.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈബ്രാഞ്ചിന് പിന്നാലെ ഇഡിയും സമാന്തരമായ അന്വേഷണമാണ് നടത്തുന്നത്. ക്രൈബ്രാഞ്ച് കേസിലെ ആറ് പ്രതികള്‍ക്കെതിരെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ബാങ്കിന്‍റെ മുന്‍ സെക്രട്ടറി ടി.ആര്‍ സുനില്‍ കുമാര്‍, മുന്‍ മാനേജര്‍ ബിജു കരീം, മുന്‍ അക്കൗണ്ടന്‍റ് സി.കെ.ജില്‍സ്, ഇടനിലക്കാരന്‍ കിരണ്‍, കമ്മീഷന്‍ ഏജന്‍റ് എ.കെ.ബിജോയ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്‍റായിരുന്ന റെജി എം.അനില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള അന്വേഷണമാണ് ഇഡി പ്രതികള്‍ക്കെതിരെ നടത്തുന്നത്. കള്ളപ്പണ ഇടപാട് ബാങ്കിന്‍റെ മറവില്‍ നടത്തിയിട്ടുണ്ടോയെന്നതാണ് ഇഡിയുടെ അന്വേഷണം. നേരത്തെ ഇഡി ഇതു സംബന്ധിച്ച് പ്രാഥ്മിക അന്വോഷണം നടത്തിയിരുന്നു. അതിനിടെ കേസിലെ പ്രതിയായ എ.കെ ബിജോയിയുടെ നേതൃത്വത്തില്‍ റിസോർട്ട് നിർമാണം നടന്നിരുന്ന തേക്കടി മുരിക്കടിയിലെത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. കുമളി വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെ രേഖകളും പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മാണത്തിന് അനുവദിച്ച പെര്‍മിറ്റിന്‍റെ പകര്‍പ്പും സംഘം ശേഖരിച്ചിട്ടുണ്ട്.
Adjust Story Font
16