കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
സി.എസ്.ഐ സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്രാഹം അടക്കം നാലു പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്
കൊച്ചി: കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. കലൂരിലെ പി.എം.എൽ.എ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.
സി.എസ്.ഐ സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്രാഹം അടക്കം നാലു പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്
കാരക്കോണം മെഡിക്കൽ കോളജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മെഡിക്കൽ കോളജ് ഡയറക്‌ടർ ബെനറ്റ് എബ്രാഹിമിനെയും സി.എസ്.ഐ സഭ സെക്രട്ടറി ടി.ടി. പ്രവീണിനെയും ഇ.ഡി നേരത്തെ പല തവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്.
അഞ്ഞൂറ് കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇ.ഡി ഏറ്റെടുത്തത്.
Next Story
Adjust Story Font
16