Quantcast

മണപ്പുറം ഫിനാൻസിന്റെ 143 കോടിയുടെ ബാങ്ക് നിക്ഷേപവും ഓഹരികളും മരവിപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം തൃശൂരിലെ മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    5 May 2023 10:52 AM GMT

143crorebankdepositsandsharesofManappuramFinancefrozen, EDfreezesassetsofManappuramFinance, ManappuramFinancemoneylaunderingcase, ManappuramFinanceEDcase
X

കൊച്ചി: മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മരവിപ്പിച്ചു. 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരികളുമാണ് മരവിപ്പിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇ.ഡി പിടിച്ചെടുത്തു. മണപ്പുറത്തിന്റെ തൃശൂരിലുള്ള പ്രധാന ശാഖയിലടക്കം കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്താണ് മണപ്പുറം ഫിനാൻസിനെതിരെ ഇ.ഡിയുടെ അന്വേഷണം. സ്ഥാപന ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു വേണ്ടി പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. നിയമവിരുദ്ധമായി പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്. തൃശൂരിലെ ആറു കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്.

മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധമായ ഇടപാടുകൾ നടത്തിയതായും സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും ഇ.ഡി കണ്ടെത്തിയിരുന്നു. റെയ്ഡിനു പിന്നാലെയാണ് ആസ്തിവകകൾ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡി കടന്നത്. റെയ്ഡിൽ കണ്ടെത്തിയ രേഖകൾ വിശദമായി പരിശോധിച്ചശേഷം കടുത്ത നടപടിയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

Summary: Enforcement Directorate freezes assets of Manappuram Finance worth Rs 143 crore

TAGS :

Next Story