Quantcast

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ ഇ.ഡി പരിശോധന

ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ ഭാസുരംഗന്റെ വീട്ടിലും ഇ.ഡി പരിശോധനയുണ്ട്.

MediaOne Logo

Web Desk

  • Published:

    8 Nov 2023 4:45 AM GMT

ED Raid in kandala co operative bank
X

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ ഇ.ഡി പരിശോധന. ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ ഭാസുരംഗന്റെ വീട്ടിലും ഇ.ഡി പരിശോധനയുണ്ട്. രാവിലെ ആറു മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. ഭാസുരംഗന്റെ മകന്റെ വീട്ടിലും ചില ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

101 കോടിയുടെ തട്ടിപ്പ് കണ്ടല ബാങ്കിൽ നടന്നുവെന്നാണ് സഹകരണ രജിസ്ട്രാർ കണ്ടെത്തിയത്. ഗുരുതര വീഴ്ചകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഇ.ഡി വിലയിരുത്തൽ. ഭാസുരംഗനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പോലും ലംഘിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

TAGS :

Next Story