Quantcast

എസ്‍ഡിപിഐ ഓഫീസുകളില്‍ ഇ.ഡിയുടെ രാജ്യവ്യാപക റെയ്ഡ്

കേരളമുള്‍പ്പടെ 14 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    6 March 2025 8:28 AM

Published:

6 March 2025 6:42 AM

എസ്‍ഡിപിഐ ഓഫീസുകളില്‍ ഇ.ഡിയുടെ രാജ്യവ്യാപക റെയ്ഡ്
X

ന്യൂഡല്‍ഹി: എസ്‍ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്‌ഡുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേരളമുള്‍പ്പടെ 14 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും ഇ.ഡി പരിശോധന നടക്കുകയാണ്. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. എസ്‍ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന.

=കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എം.കെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്​ച രാത്രി ബെംഗളൂരുവിൽ വെച്ചാണ്​ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരെത്തെ നോട്ടീസ് നൽകിയിരുന്നു.നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന്​ ഇഡി വൃത്തങ്ങൾ പറഞ്ഞു.


TAGS :

Next Story