കരുവന്നൂർ കേസിൽ ഡിജിറ്റൽ കുറ്റപത്രത്തിന് അനുമതി തേടി ഇഡി
ഹാർഡ് കോപ്പി നൽകിയാൽ 12 ലക്ഷം രൂപ ചെലവാകുമെന്നും ഇഡി
കൊച്ചി:കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഡിജിറ്റൽ കുറ്റപത്രത്തിന് അനുമതി തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കലൂരിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. 55 പ്രതികൾക്കും കുറ്റപത്രത്തിന്റെ അസ്സൽ പകർപ്പ് നൽകാൻ 13 ലക്ഷം പേപ്പർ വേണ്ടി വരുമെന്നും ഇതിനായി 12 ലക്ഷം രൂപ ചെലവാകുമെന്നും ഇ ഡി യുടെ അപേക്ഷയിൽ പറയുന്നു. സി ആർ പി സി-207 പ്രകാരം പ്രതികൾക്ക് പകർപ്പുകൾ ഏത് രൂപത്തിൽ നൽകണമെന്ന് നിഷ്‌കർഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കുറ്റപത്രത്തിൽ 26,000 പേജുകളുണ്ടെന്നും ഏജൻസി അറിയിച്ചു.
ഡിജിറ്റൽ യുഗത്തിൽ സോഫ്റ്റ് കോപ്പിയാണ് അഭികാമ്യം. കുറ്റപത്രത്തിലെ പ്രതിപട്ടിക അടക്കമുള്ള വിവരങ്ങൾ പ്രിന്റ് ചെയ്തും മറ്റ് രേഖകൾ പെൻഡ്രൈവിലും നൽകാമെന്നും ഇ ഡി കോടതിയെ അറിയിച്ചു. പ്രതികൾ കുറ്റപത്രത്തിന്റെ അസൽ പകർപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇ ഡി നടപടി. കഴിഞ്ഞ ദിവസമാണ് ആദ്യ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
Adjust Story Font
16