മുൻ മന്ത്രി വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്: 20ന് ഹാജരാകണം
2020ൽ ശിവകുമാറിന്റെ ബിനാമി അടക്കമുള്ളവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിരുന്നു
കൊച്ചി: മുൻ മന്ത്രി വി എസ് ശിവകുമാറിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദന കേസിലെ കള്ളപ്പണ ഇടപാടിലാണ് നോട്ടീസ്. ഈ മാസം 20 ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം .
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശിവകുമാർ വലിയ തോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതി ഉണ്ടായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്തു. കേസിന്റെ തുടർച്ചയായാണ് പരിശോധനകളിലേക്ക് ഇഡി കടന്നിരിക്കുന്നത്. 2020ൽ ശിവകുമാറിന്റെ ബിനാമി അടക്കമുള്ളവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിരുന്നു.
ശിവകുമാറിനും പി.എയ്ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. തെളിവുകൾ ലഭിച്ചാൽ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും.
Next Story
Adjust Story Font
16